Connect with us

National

ഇ റുപ്പി; രാജ്യത്തിനായി പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്ര രാജ്യത്തിനായി സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂആര്‍ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കറന്‍സി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഇ-വൗച്ചര്‍ ഉപയോഗിച്ച് വിവിധ സേവനങ്ങള്‍ നേടാമെന്നതാണ് ഇതിന്റെ ഗുണം.

അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് പകരം ഗുണഭോക്താവിന്റെ മൊബൈലിലേക്ക് ഇ-വൗച്ചര്‍ കൈമാറിയാണ് ഇടപാട് നടത്തുന്നത്. കൂപ്പണ്‍ അയക്കുന്നതിന് മുന്‍പ് ഗുണഭോക്താവും മൊബൈല്‍ നമ്പറും ശരിയാണ് എന്ന് ഉറപ്പാക്കിയ ശേഷമാണ് കൂപ്പണ്‍ കൈമാറേണ്ടത്.

ഓണ്‍ലൈന്‍ ബേങ്കിംഗോ മറ്റു പേയ്‌മെന്റ് ആപ്പുകളോ ഒന്നും ഇല്ലാതെ തന്നെ ഇടപാട് നടത്താന്‍ ഇതുവഴി സാധിക്കും. ഗുണഭോക്താവിന് ഇലക്ട്രോണിക് വൗച്ചര്‍ അല്ലെങ്കില്‍ കൂപ്പണ്‍ കൈമാറിയാണ് ഇടപാട് പൂര്‍ത്തിയാക്കുന്നത്.

Latest