Connect with us

First Gear

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുറപ്പിച്ച് ബ്ലാക്ക് ടീ മോട്ടോര്‍ബൈക്ക്സും

Published

|

Last Updated

മുംബെെ | ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ജര്‍മന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബ്ലാക്ക് ടീ മോട്ടോര്‍ബൈക്ക്സ് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രാന്‍ഡിന്റെ ആദ്യ മോഡലായ ബോണ്‍ഫയര്‍ എന്ന ഇവിയാണ് കമ്പനി പുറത്തിറക്കുന്നത്.

അടുത്ത അഞ്ച് മാസത്തിനുള്ളില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ സൗകര്യങ്ങളോടെയാണ് ബ്ലാക്ക് ടീ ബോണ്‍ഫയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓഫ്-റോഡിംഗിലും ബൈക്ക് ഉപയോഗിക്കാന്‍ സാധിക്കും.

പരമാവധി 75 കിലോമീറ്റര്‍ വേഗത, ഇക്കോ മോഡില്‍ 75 കിലോമീറ്റര്‍ ശ്രേണി, നീക്കം ചെയ്യാവുന്ന ഡ്യുവല്‍ ബാറ്ററി ഡിസൈന്‍ എന്നിവ ബോണ്‍ഫയര്‍ ഇവിയുടെ പ്രത്യേകതയാണ്. ബൈക്കിന് മൂന്ന് റൈഡിംഗ് മോഡുകളും നല്‍കിയിട്ടുണ്ട്. ഓരോ മോഡിലും വ്യത്യസ്ത ശ്രേണിയാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. മിനിമലിസ്റ്റിക്, സ്‌ക്രാബ്ലര്‍ ശൈലി ബോണ്‍ഫയറിന്റെ സവിശേഷതയാണ്.

ഏകദേശം 7.2 ബിഎച്ച്പി കരുത്തില്‍ 195 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ബോണ്‍ഫയര്‍. സ്‌പോര്‍ട്ട് മോഡില്‍ 55 കിലോമീറ്റര്‍ ശ്രേണിയും സ്റ്റാന്‍ഡേര്‍ഡ് മോഡില്‍ 65 കിലോമീറ്റര്‍ ശ്രേണിയും ഇക്കോ മോഡില്‍ 75 കിലോമീറ്റര്‍ ശ്രേണിയും നല്‍കാന്‍ ബൈക്കിന് കഴിയും. വെറും മൂന്ന് മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Latest