Connect with us

Kerala

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് തൃശൂരിലും; മൂന്നുപേര്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍ | സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. കോഴിക്കോടിന് പിന്നാലെ തൃശൂര്‍ കൊരട്ടിയിലും ഇത്തരം എക്‌സ്‌ചേഞ്ച് കണ്ടെത്തി. ദേശീയ പാതയിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആളൂര്‍ സ്വദേശി ഹക്കീം, അങ്കമാലി സ്വദേശി നിധിന്‍, മഞ്ചേരി സ്വദേശി റിഷാദ് എന്നിവര്‍ അറസ്റ്റിലായി.
പ്രതികളുടെ കൈയില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തു. ദേശിയ പാതയില്‍ ഇലക്ട്രിക് കടയുടെ മറവിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.

നേരത്തെ, കോഴിക്കോട് ചിന്താവളപ്പ് റോഡില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ കൊളത്തറ സ്വദേശി ജുറൈസ് അറസ്റ്റിലായി.

Latest