Connect with us

International

ഒളിമ്പിക്‌സ് ടെന്നീസ് സ്വര്‍ണം സ്വരേവിന്

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് പുരുഷന്മാരുടെ ടെന്നീസില്‍ ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിന് സ്വര്‍ണ്ണം. ഫൈനലില്‍ റഷ്യന്‍ താരം കാരന്‍ കച്ചനോവിനെയാണ് തോല്പിച്ചത്. സ്വരേവിന്റെ ആദ്യ ഒളിമ്പിക് മെഡല്‍ ആണിത്. 6-3, 6-2 എന്നീ സെറ്റുകള്‍ക്കാണ് റഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. ലോക അഞ്ചാം നമ്പര്‍ താരമാണ് സ്വരേവ്. റാങ്കില്‍ 25ാമതാണ് കച്ചനോവ്.

ഗോള്‍ഡന്‍ സ്ലാം ലക്ഷ്യമിട്ട് ഇറങ്ങിയ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് സ്വരേവ് ഫൈനലില്‍ എത്തിയത്. ഒളിമ്പിക്‌സ് ടെന്നീസില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ജര്‍മ്മന്‍ താരമാണ് സ്വരേവ്.

സെമിയില്‍ സ്‌പെയിന്‍ താരം പാബ്ലോ കരേനോ ബുസ്തയെ പരാജയപ്പെടുത്തിയായിരുന്നു കച്ചനോവ് ഫൈനല്‍ യോഗ്യത നേടിയത്.