Connect with us

Oddnews

ഒസാമ ബിന്‍ ലാദന്റെ സഹോദരന്റെ ബംഗ്ലാവ് വില്‍പനയ്ക്ക്; വില 208 കോടി രൂപ

Published

|

Last Updated

കാലിഫോര്‍ണിയ | ഒസാമ ബിന്‍ ലാദന്റെ സഹോദരന്‍ ഇബ്‌റാഹീം ബിന്‍ ലാദന്റെ ലോസ് ഏഞ്ചല്‍സിലെ വീട് വില്‍പനയ്ക്ക്. ലോവര്‍ ബെല്‍ എയറിന് സമീപമുള്ള ബംഗ്ലാവിന് 208 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. രണ്ട് ഏക്കര്‍ സ്ഥലത്താണ് 7106 സ്‌ക്വയര്‍ ഫീറ്റ് ബംഗ്ലാവുള്ളത്. 2001 ലെ ഭീകരാക്രമണത്തിന് ശേഷം ബംഗ്ലാവിന്റെ ഉടമസ്ഥന്‍ ഇവിടെ താമസിച്ചിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1983 ലാണ് ഇബ്‌റാഹീം ഈ ബംഗ്ലാവ് വാങ്ങിയത്. മുന്‍ ഭാര്യ ക്രിസ്റ്റീന്‍ ഹാര്‍ട്ടുനിയന്‍ സിനയ്ക്കും മകള്‍ക്കുമൊപ്പമാണ് അദ്ദേഹം ഇവിടെ താമസിച്ചിരുന്നത്. അന്ന് ഇബ്‌റാഹീം ഗ്രൗണ്ട്കീപ്പര്‍മാര്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ സുരക്ഷയ്ക്കായുള്ളവര്‍ എന്നിവരെ നിയമിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 1931 ലാണ് ബംഗ്ലാവ് നിര്‍മിച്ചത്. ഏഴ് കിടപ്പുമുറികളും അഞ്ച് കുളിമുറികളുമാണ് ഇതിനകത്തുള്ളത്. റെഡ്ഫിനിലാണ് കെട്ടിടം വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest