Connect with us

National

കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും ആദ്യമായി സിക വൈറസ് ബാധ

Published

|

Last Updated

പുണെ | മഹാരാഷ്ട്രയില്‍ ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. പുണെയിലെ പുരന്ദര്‍ മേഖലയിലുള്ള 50കാരിക്കാണ് രോഗബാധ. ഇവര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്.

അതേസമയം, ഇവര്‍ രോഗമുക്തയായിട്ടുണ്ട്. ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിലവില്‍ ലക്ഷണങ്ങളില്ല. ജൂലൈ ആദ്യം മുതല്‍ ഈ മേഖലയില്‍ നിരവധി പേര്‍ക്ക് പകര്‍ച്ചപ്പനി കണ്ടെത്തിയിട്ടുണ്ട്.

ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തിലും ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മൊത്തം 63 പേര്‍ക്ക് സിക ബാധിച്ചിട്ടുണ്ട്. ഇവരില്‍ അധികവും രോഗമുക്തരായിട്ടുണ്ട്.