Connect with us

Ongoing News

ഒളിമ്പിക്‌സ്‌ സെമിയില്‍ പി വി സിന്ധുവിന് തോല്‍വി

Published

|

Last Updated

ടോക്യോ വനിതാ വിഭാഗം ബാഡ്മിന്റണ്‍ സെമിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധുവിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയ് താരം തായ് സു യിങ്ങിനോടാണ് സിന്ധു അടിയറവ് പറഞ്ഞത്. 18-21, 12-21 എന്ന സ്‌കോറിനാണ് തോല്‍വി. കളിയുടെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച തായ് സു യിങ്ങിന് മുന്നില്‍ സിന്ധു പതറുന്നതാണ് കണ്ടത്.

ആദ്യ സെറ്റില്‍ ഒരുഘട്ടത്തില്‍ 11-8 എന്ന നിലയില്‍ മുന്നിലെത്തിയെങ്കിലും തായ് സി യിങ്ങ് ശക്തമായി തരിച്ചെത്തി മത്സരം സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ ഒന്നും ചെയ്യാനാകാതെ സിന്ധു തീര്‍ത്തും നിരശരായി നില്‍ക്കുന്നതാണ് കണ്ടത്. തായ്‌പേയ് താരത്തിന്റെ സെര്‍വുകളില്‍ പോലും കൃത്യമായി മടക്കാന്‍ പലപ്പോഴും സിന്ധുവിന് കഴിഞ്ഞില്ല. സിന്ധുവിന്റെ ശരീരം ലക്ഷ്യമിട്ട് തായ്‌പേയ് താരം ആക്രമിച്ച് കളിച്ച് ലക്ഷ്യം നേടുകയായിരുന്നു. ഇനി വെങ്കല മെഡലിനായുള്ള മത്സരമാണ് സിന്ധുവിന് പ്രതീക്ഷ.

 

Latest