Connect with us

Kerala

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വെര്‍ച്ചല്‍ പ്രക്ഷോഭം

Published

|

Last Updated

തിരുവനന്തപുരം |  “സ്ത്രീധനം, ഗാര്‍ഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം തിരുത്തണം കേരളം” എന്ന പ്രമേയത്തില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് നടത്തിയ ഒരു മാസം നീണ്ടു നിന്ന കാമ്പയിനിന്റെ സമാപനമായി വെര്‍ച്വല്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകയും ലക്‌നൗ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. രൂപ് രേഖ് വര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്നും സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകള്‍ അവസാനിപ്പിക്കാന്‍ സമൂഹവും ഭരണകൂടവും കൂട്ടായ പരിശ്രമം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്ക് തുല്യ പൗരവകാശങ്ങള്‍ വക വെക്കുന്ന സമൂഹത്തില്‍ മാത്രമേ അതിക്രമങ്ങള്‍ അവസാനിക്കുകയുള്ളൂ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം പ്രതികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.

കെ കെ രമ എം എല്‍ എ, ചലച്ചിത്ര താരം കബനി, ആദം അയ്യൂബ്, വാളയാര്‍ ഭാഗ്യവതി, ഡോ. ടി ടി ശ്രീകുമാര്‍, ഡോ. രേഖാരാജ്, ഡോ. പി ജെ വിന്‍സന്റ്, നാന്‍സി പോള്‍, ഡോ. സോയ ജോസഫ്, അഡ്വ. ഡോ. ഹിന്ദ്, അഡ്വ. ഫാത്തിമ തഹ്‌ലിയ, അഡ്വ. ലീലാമണി, ഷബ്‌ന സിയാദ്, ഷിജിന തന്‍സീര്‍, വിനീത വിജയന്‍, കെ എസ്. സുദീപ്, അഷ്‌കര്‍ കബീര്‍, മാഗ്ലിന്‍ ഫിലോമിന, ആശാ റാണി, പ്രേമ പിഷാരടി, ആഭ മുരളീധരന്‍, സുബൈദ കക്കോടി, ഉഷാകുമാരി, മിനി വേണു ഗോപാല്‍ പ്രസംഗിച്ചു.