Connect with us

Techno

ഇന്‍ഫിനിക്സ് എക്സ് വണ്‍ 40 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി ഇനി ഇന്ത്യയിലും

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്‍ഫിനിക്സിന്റെ പുതിയ സ്മാര്‍ട്ട് ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32 ഇഞ്ച്, 43 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ പുതിയ സ്മാര്‍ട്ട് ടിവിയുടെ സ്‌ക്രീനിന് 40 ഇഞ്ചാണ് വലുപ്പം. ആകര്‍ഷകമായ ബെസെല്‍-ലെസ് ഫ്രെയിം-ലെസ് ഡിസൈനാണ് കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ, ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് എന്നിവ ഇതിലുണ്ട്. 5,000 ത്തില്‍ അധികം ഗൂഗിള്‍ ആപ്പുകള്‍ ആക്സസ് ചെയ്യാനും ലാപ്‌ടോപ്പ് സ്‌ക്രീനുകള്‍ ടിവിയിലേക്ക് കണക്ട് ചെയ്യാനും സ്മാര്‍ട്ട് ടിവിയ്ക്ക് കഴിയും. ഇന്‍ഫിനിക്സ് എക്സ് വണ്‍ 40 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവിക്ക് ഇന്ത്യയില്‍ 19,999 രൂപയാണ് വില. ആഗസ്റ്റ് എട്ട് മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

പുതിയ ഇന്‍ഫിനിക്സ് എക്സ് വണ്‍ സ്മാര്‍ട്ട് ടിവിയില്‍ 40 ഇഞ്ച് സ്‌ക്രീന്‍ ബ്ലൂ ലൈറ്റ് റിഡക്ഷന്‍ ടെക്‌നോളജിയാണ് നല്‍കിയിരിക്കുന്നത്. എച്ച്ഡിആര്‍ 10 സപ്പോര്‍ട്ട്, ഡോള്‍ബി ഓഡിയോ, 24 ഡബ്ല്യു ബോക്സ് സ്പീക്കറുകള്‍, 1 ജിബി റാം, 8 ജിബി റോം, മീഡിയാടെക് 64 ബിറ്റ് ക്വാഡ് കോര്‍ ചിപ്‌സെറ്റ്, ഇന്‍ബിള്‍ഡ് ക്രോംകാസ്റ്റ് എന്നിവയാണ് സ്മാര്‍ട്ട് ടിവിയുടെ മറ്റു പ്രത്യേകതകള്‍.

Latest