Connect with us

Kerala

അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം; വ്യാപാരികള്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി | ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍. അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി.

ജി എസ് ടി തിരികെ നല്‍കുന്നതുള്‍പ്പെടെ കൊവിഡ് അതിജീവന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കണം, നിലവില്‍ കടബാധ്യതയില്‍ ഉഴലുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ദുരിതാശ്വാസം നല്‍കണം എന്നീ ആവശ്യങ്ങളും ഹരജിയിലുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ മുഖേനയാണ് ഹരജി നല്‍കിയത്.

---- facebook comment plugin here -----

Latest