Connect with us

Eranakulam

കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി

Published

|

Last Updated

കോതമംഗലം | കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശിനി നാറാത്ത് രണ്ടാം മൈല്‍ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കോതമംഗലം നെല്ലിക്കുഴി ഇന്ധിരാ ഗാന്ധി ദന്തല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടി വാടകക്ക് താമസിച്ചിരുന്ന കോളജിന് സമീപത്തെ വീട്ടില്‍ വച്ചാണ് സംഭവം. കൃത്യത്തിനു ശേഷം കാമുകന്‍ രാഖിന്‍ ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട മാനസയെ രാഖിന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. കണ്ണൂരില്‍ വച്ച് തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി കോളജ് ഉടമ പ്രതികരിച്ചു. കണ്ണൂര്‍ ഡി വൈ എസ് പിയുടെ സാന്നിധ്യത്തില്‍ പ്രശ്‌നം പറഞ്ഞുതീര്‍ത്തിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Latest