Connect with us

National

സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്ത ബി ജെ പി അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഐ ടി പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശശി തരൂര്‍ എം പി. യോഗത്തില്‍ നിന്നും അവസാന നിമിഷം പിന്മാറിയത് സഭയോടുള്ള അവഹേളനമാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തരൂര്‍ ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ളയോട് ആവശ്യപ്പെട്ടു. തരൂരാണ് ഐ ടി സമിതിയുടെ ചെയര്‍മാന്‍.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബി ജെ പി എം പിമാര്‍ തീരുമാനിക്കുകയായിരുന്നു. ആഭ്യന്തര, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, വാര്‍ത്താവിനിമയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ സമിതി വിളിപ്പിച്ചിരുന്നു. എന്നാല്‍ യോഗം ചേരുന്ന മുറിയിലെത്തിയിട്ടും ബി ജെ പി എം പിമാര്‍ മിനുട്സില്‍ ഒപ്പുവക്കാന്‍ വിസമ്മതിച്ചതോടെ ക്വാറം തികയാതെ യോഗം ഒഴിവാക്കുകയായിരുന്നു.

---- facebook comment plugin here -----

Latest