Connect with us

Gulf

വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ടൂറിസ്സ് വിസയില്‍ അനുമതി നല്കി സഊദി

Published

|

Last Updated

റിയാദ് | ടൂറിസ്റ്റ് വിസയില്‍ രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പ്രവേശനത്തിന് അനുമതി നല്‍കി സഊദി അറേബ്യ. രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കാന്‍ സഊദി ടൂറിസം മന്ത്രാലയം അനുമതി നല്‍കിയത്. പതിനേഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് സഊദി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നത്.

രാജ്യം അംഗീകരിച്ച വാക്സീനുകളിലൊന്നിന്റെ രണ്ട് ഡോസുമെടുത്തവര്‍ക്കാണ് ഇളവ് നല്‍കുന്നത്. ഫൈസര്‍, ആസ്ട്രാസെനെക്ക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീനുകളാണ് സഊദി അംഗീകരിച്ചത്. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ രാജ്യം സന്ദര്‍ശിക്കാം. എന്നാല്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ ടി പി സി ആര്‍ കൊവിഡ് നെഗറ്റീവ് ഫലം ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

---- facebook comment plugin here -----

Latest