Connect with us

National

ടോക്യോ ഒളിമ്പിക്‌സ്: അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍; ഷൂട്ടിങ്ങില്‍ മനു ഭാകര്‍ പുറത്ത്

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് വനിതാ അമ്പെയ്ത്ത് സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യയുടെ ക്‌സെനിയ പെറോവയെ പരാജയപ്പെടുത്തിയാണ് ദീപിക കുമാരി ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 6-5.

അതേ സമയം വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാകര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു 11 ാം സ്ഥാനത്താണ് എത്തിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത്തും പുറത്തായിരുന്നു.

Latest