Connect with us

Kerala

ഇന്ധന വില വര്‍ധന: കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  ദിവസേന ഇന്ധന വില വര്‍ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചക്കകം രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജി എസ് ടി കൗണ്‍സിലിനോടും വിശദീകരണം തേടിയിട്ടുണ്ട്. കേരള കാത്തലിക് ഫെഡറേഷന്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് 88 ശതമാനം അധികവരുമാനമാണ് ലഭിച്ചത്. ലോക്‌സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാറിന് ലഭിച്ചത്.