Connect with us

Techno

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമി ഒന്നാമത്; സാംസംഗ് രണ്ടാം സ്ഥാനത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം ഉറപ്പിച്ച് ഷവോമി. 28 ശതമാനം വിപണി വിഹിതവുമായാണ് ഷവോമി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. റെഡ്മി 9 സീരിസ്, റെഡ്മി നോട്ട് 10 സീരിസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമിയുടെ നേട്ടത്തിന് കാരണമായത്. ഈ  ഡിവൈസുകള്‍ ഇന്ത്യയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

രണ്ടാം സ്ഥാനം സാംസംഗിനാണ്. സാംസംഗ് ഗാലക്സി എം സീരിസ്, ഗാലക്‌സി എഫ് സീരീസ് എന്നിവയും വില്‍പനയില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് വിവോ, നാലാം സ്ഥാനത്ത് റിയല്‍മി, അഞ്ചാം സ്ഥാനത്ത് ഓപ്പോ എന്നീ കമ്പനികളാണുള്ളത്. മാര്‍ക്കറ്റ് മോണിറ്റര്‍ സര്‍വീസിന്റെ പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന ഓരോ വര്‍ഷവും 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

റെഡ്മി 9എ, റെഡ്മി 9 പവര്‍, റെഡ്മി നോട്ട് 10, റെഡ്മി 9 എന്നിവയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളാണ്. കഴിഞ്ഞ ഏപ്രിലില്‍ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ എംഐ 11 അള്‍ട്ര പുറത്തിറക്കിയിരുന്നു. ഷവോമിക്ക് കീഴിലുള്ള പോക്കോ സ്വതന്ത്രമായ ബ്രാന്റായി മാറിയിട്ട് ഒരു വര്‍ഷമായി. പോക്കോ എം3, പോക്കോ എക്‌സ്3 പ്രോ എന്നിവയുള്‍പ്പെടെ നിരവധി പുതിയ സ്മാര്‍ട്ട്ഫോണുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.