Connect with us

Ongoing News

വിടവാങ്ങൽ ഒളിമ്പിക്‌സില്‍ പൊരുതി മേരികോം പുറത്തായി

Published

|

Last Updated

ടോക്യോ | 51 കിലോ വിഭാഗം വനിതകളുടെ ബോക്‌സിംഗില്‍ മേരികോം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീക്വാര്‍ട്ടറിൽ കൊളംബിയന്‍ താരം വലന്‍സിയയോടാണ് പരാജയപ്പെട്ടത്. റിയോ ഒളിംമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് വലന്‍സിയ. 2012ലെ ലണ്ടൻ ഒളിംപിക്സിലാണ് മേരികോം വെങ്കലം നേടിയത്.

ആദ്യ റൗണ്ടില്‍ പിന്നിലായിരുന്നെങ്കിലും രണ്ടാം റൗണ്ടില്‍ മേരി കോമിന് മുന്‍തൂക്കമുണ്ടായിരുന്നു. മൂന്നാം റൗണ്ടില്‍ വിധികര്‍ത്താക്കള്‍ മേരികോമിന് പ്രതികൂലമായതോടെയാണ് പുറത്തായത്.

ഇതോടെ അവസാന ഒളിംപിക്സിൽ അവസാന നിമിഷം വരെ പൊരുതിയ മേരികോം പുറത്തായി. ഇന്ത്യയുടെ അഭിമാന ഒളിംപ്ക് മെഡൽ ജേതാവായ മേരികോമിന് തോറ്റെങ്കിലും തലയുയർത്തി ജപ്പാനിൽ നിന്ന് മടങ്ങാം.

Latest