Connect with us

Kerala

നിലമ്പൂരില്‍ യുവാവിന് ക്രൂര മര്‍ദനം; ഹോം ഗാര്‍ഡിനെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തി

Published

|

Last Updated

മലപ്പുറം | നിലമ്പൂരില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് യുവാവിനെ ഹോം ഗാര്‍ഡ് ക്രൂരമായി മര്‍ദിച്ചു. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ചത്. സെയ്തലവിയുടെ തുടര്‍ച്ചയായ അടിയേറ്റ് യുവാവ് റോഡില്‍ വീഴുന്നത് സമീപത്തെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സെയ്തലവിയെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തിയതായി നിലമ്പൂര്‍ എസ് എച്ച് ഒ അറിയിച്ചു.

Latest