Kerala
മില്‍മ ഭരണം എല്‍ ഡി എഫിന്; തകര്‍ത്തത് 38 വര്‍ഷം നീണ്ട യു ഡി എഫ് കുത്തക

തിരുവനന്തപുരം | മില്‍മയുടെ ഭരണം ഇടത് മുന്നണിക്ക്. യു ഡി എഫില്‍ നിന്നാണ് ഭരണം പിടിച്ചെടുത്തത്. മില്‍മ ചെയര്‍മാന്‍ ആയി സി പി എമ്മിലെ കെ എസ് മണി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നുള്ള ജോണ്‍ തെരുവത്തിനെയാണ് പരാജയപ്പെടുത്തിയത്.38 വര്‍ഷമായി യു ഡി എഫിന്റെ കൈയിലായിരുന്നു മില്‍മയുടെ ഭരണം.
അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് ഇടതുപക്ഷത്തിന്റെ വിജയം. മലബാര്‍ മേഖലയില്‍ നിന്നുള്ള നാല് വോട്ടും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുടെ വോട്ടുമാണ് എല്‍ ഡി എഫിന് അനുകൂലമായത്.
---- facebook comment plugin here -----