Connect with us

Saudi Arabia

കൊവിഡ് -19 : നിയമം കര്‍ശനമാക്കി സഊദി; ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്കുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം യാത്രാ വിലക്ക്

Published

|

Last Updated

റിയാദ് |ആഗോള തലത്തില്‍ കൊവിഡ് മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് നേരിട്ടോ ഇന്‍ട്രാന്‌സിറ്റ് വഴിയോ യാത്ര ചെയ്യുന്ന സ്വദേശികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സഊദി ആഭ്യന്തര മന്ത്രാലയം

വിലക്ക് ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കര്‍ശന യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

നേരത്തെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ കഴിയുന്ന സ്വദേശികള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രോഗികളെ പ്രത്യേക വിമാനങ്ങളില്‍ തുടര്‍ ചികിത്സക്കായി സഊദിയിലെത്തിച്ചിരുന്നു. പൗരന്മാരുടെ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നിരിക്കുന്നത്

Latest