Connect with us

Oddnews

വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു; പിതാവിനെതിരെ കേസ് കൊടുത്ത് പതിനാലുകാരന്‍

Published

|

Last Updated

ബീജിങ് | വീട്ടുജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച പിതാവിനെതിരെ കേസ് കൊടുത്ത് പതിനാലുകാരന്‍. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ മാന്‍ഷാനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എപ്പോഴും ഫോണില്‍ ഗെയിമുകള്‍ കളിക്കുന്ന മകനെ നന്നാക്കിയെടുക്കാന്‍ ശ്രമിച്ച പിതാവിനാണ് മകന്‍ പണി കൊടുത്തത്. ഫോണ്‍ പിടിച്ചുവാങ്ങി വീട്ടിലെ ജോലികള്‍ ചെയ്യാന്‍ ഉപദേശിച്ചപ്പോള്‍ പിതാവ് പറഞ്ഞത് അനുസരിക്കാതെ അവന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍ പോയി പിതാവ് നിര്‍ബന്ധിച്ച് ബാലവേല ചെയ്യിക്കുന്നതായി പരാതി നല്‍കി.

മകന്റെ ആരോപണം സത്യമാണോ എന്നറിയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കുട്ടിക്കൊപ്പം വീട്ടിലെത്തി. പരാതിയെക്കുറിച്ച് പോലീസ് പിതാവിനോട് ചോദിച്ചു. ചൈനീസ് നിയമപ്രകാരം വീട്ടുജോലി ബാലവേലയല്ല. അതിനാല്‍ രക്ഷാകര്‍ത്താവിന്റെ ഭാഗത്തായിരുന്നു ന്യായമെന്ന് പോലീസിന് വ്യക്തമായി. മകനെ നല്ല നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരാന്‍ പിതാവിനെ ഉപദേശിച്ച് പോലീസ് വീട്ടില്‍ നിന്ന് പിന്‍വാങ്ങി.

---- facebook comment plugin here -----

Latest