Connect with us

First Gear

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടര്‍; കൊച്ചിയില്‍ വില്‍പനയ്‌ക്കെത്തിച്ച് ടി വി എസ്

Published

|

Last Updated

കൊച്ചി | പെട്രോള്‍ വില വര്‍ധന ഇലക്ട്രിക് വാഹന വിപണിയ്ക്ക് ഗുണം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ടി വി എസ് കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യുബ് കേരളത്തില്‍ വില്‍പനയ്ക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് മനസിലാക്കിയതോടെയാണ് കമ്പനിയുടെ പുതിയ നീക്കം. കൊച്ചിയിലാണ് ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി ആദ്യം വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 1.23 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില. നഗരത്തിലുടനീളമുള്ള തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. കൂടാതെ കമ്പനി വെബ്സൈറ്റ് വഴി 5,000 രൂപ ടോക്കണെടുത്ത് ബുക്ക് ചെയ്യാവുന്നതാണ്. കേരള ഗതാഗത മന്ത്രി ആന്റണി രാജുവും ടി വി എസ് മോട്ടോര്‍ കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ സുദര്‍ശന്‍ വേണു എന്നിവര്‍ ചേര്‍ന്നാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.

ടി വി എസ് ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറില്‍ 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍, പരമാവധി വേഗത 78 കിലോമീറ്റര്‍, പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം, 4.2 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗത, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ലൈവ് ചാര്‍ജിംഗ് സ്റ്റാറ്റസ്, ആര്‍ എഫ് ഐ ഡി പ്രാപ്തമാക്കിയ സുരക്ഷ എന്നിവയുണ്ടാകും. സ്‌കൂട്ടറിനായി ചാര്‍ജിംഗ് യൂനിറ്റുകള്‍ കൊച്ചിയിലെ ടി വി എസ് ഡീലര്‍ഷിപ്പില്‍ സ്ഥാപിക്കുമെന്നും ബ്രാന്‍ഡ് അറിയിച്ചിട്ടുണ്ട്. നഗരത്തിലുടനീളം പബ്ലിക് ചാര്‍ജിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കാനും വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Latest