Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; നാലുപേരെ സി പി എം പുറത്താക്കി

കരുവന്നൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് വായ്പാ തട്ടിപ്പില്‍ കൂട്ട നടപടിയുമായി സി പി എം. പ്രതികളായ നാലു ജീവനക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍, മുന്‍ ഭരണ സമിതി പ്രസിഡന്റ് ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ എന്നിവരെയാണ് തരംതാഴ്ത്തിയത്. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെ മാറ്റി. തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി.
---- facebook comment plugin here -----