Connect with us

International

മാലി ഇടക്കാല പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍ മരിച്ചു

Published

|

Last Updated

ബമാക്കോ | മാലി ഇടക്കാല പ്രസിഡന്റ് അസിമി ഗോയിറ്റയെ കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പിടിയിലായ പ്രതി കസ്റ്റഡിയിലിരിക്കേ ആശുപത്രിയില്‍ മരിച്ചു. അന്വേഷണത്തിനിടെ ഇയാളുടെ ആരോഗ്യസ്ഥിതി മോശമായെന്നും മരണ കാരണത്തെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നതിനിടെയാണ് ഗോയിറ്റക്കതിരെ കത്തിയാക്രമണമുണ്ടായത്. സുരക്ഷാ സേന സമയോചിതമായി ഇടപെട്ടതിനാല്‍, ഗോയിറ്റ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് ഔദ്യോഗിക ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം തനിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്ന് അറിയിച്ചു.

2020 ആഗസ്റ്റില്‍ അന്നത്തെ പ്രസിഡന്റ് ഇബ്റാഹീം കെയ്റ്റയെ അട്ടിമറിച്ചാണ് അസിമി ഗോയിറ്റെ അധികാരത്തിലേറിയത്.

Latest