Connect with us

National

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു

Published

|

Last Updated

ബെംഗളൂരു | പാര്‍ട്ടിയിലെ വിഭാഗീയതക്ക് ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടുള്ള ചടങ്ങില് വിതുമ്പിക്കരഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപനം. ഉച്ചക്ക ശേഷം ഗവര്‍ണറെ കണ്് തീരുമാനം അറിയിക്കുമെന്നും യെദ്യൂരപ്പ അറിയിച്ചു.

സംസ്ഥാനത്ത് ബി ജെ പിക്കുള്ളില്‍ യെദ്യൂരപ്പ് എതിരായ നീക്കം ശക്തമായിരുന്നു. നിരവധി എം എല്‍ എമാര്‍ അദ്ദേഹത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. ഇത് തടയാന്‍ കേന്ദ്ര നേതൃത്വം ശ്രമിച്ചതുമില്ല. കേന്ദ്ര നേതൃത്വത്തിനും യെദ്യൂരപ്പ മാറണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പിടിച്ചു നില്‍ക്കാന്‍ അവസാന നിമഷംവരെ യെദ്യൂരപ്പ ശ്രമിച്ചിരുന്നു. ലിംഗായത്ത് വിഭാത്തിന്റെ നേതാക്കളെവരെ അദ്ദേഹം രംഗത്തിറക്കി നോക്കി. എന്നാല്‍ സംസ്ഥാനത്തിനകത്ത് ഒരു വിഭാഗം നേതാക്കള്‍ ചെലുത്തിയ സമ്മര്‍ദത്തിനൊടുവില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

യെദ്യൂരപ്പ രാജിവെച്ചതോടെ ഇനി പൂര്‍ണമായും തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിക്കുക. 18 ശതമാനം വോട്ടുകളുള്ള ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെ ഒരു മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമായുണ്ട്. എന്നാല്‍ സമ്മര്‍ദവുമായി വൊക്കലിംഗ സമുദായവുമുണ്ട്. എന്നാല്‍ ഏറെ കാലമായി ഒരു ബ്രാഹ്മിണ്‍ മുഖ്യമന്ത്രിയായിട്ടെന്നും ഈ വിഭാഗത്തില്‍ നിന്ന് ഒരാളെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. അതിനിടെ തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് മുമ്പില്‍ ആവശ്യപ്പെട്ടതായാണ് വിവരം.

 

Latest