Connect with us

National

രേഖകളില്ലാതെ പ്രവേശിച്ചു; അസമില്‍ രണ്ട് ദിവസത്തിനിടെ 24 റോഹിംഗ്യന്‍ വംശജര്‍ അറസ്റ്റില്‍

Published

|

Last Updated

കരിംഗഞ്ച് | രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച 24 റോഹിംഗ്യന്‍ വംശജരെ രണ്ട് ദിവസത്തിനിടെ അസമില്‍ അറസ്റ്റ് ചെയ്തു. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍ പി എഫാണ് ഇവരെ പിടികൂടിയത്.
അസമിലെ കരിംഗഞ്ച് ജില്ലയിലെ ബര്‍ദാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 15 പേരടങ്ങുന്ന ഒരു സംഘത്തെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സില്‍ചാര്‍ ആഗര്‍ത്തല പാസഞ്ചര്‍ ട്രെയിനില്‍ അഗര്‍ത്തലയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഇവര്‍. മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ആര്‍ പി എഫ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നും സിലിഗുരിയിലേക്ക് പോയ ഇവര്‍ പിന്നീട് ബര്‍ദാപൂരില്‍ എത്തുകയായിരുന്നു.

മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടങ്ങുന്ന ഒമ്പതു പേരുടെ മറ്റൊരു സംഘത്തെ ഇന്ന് ഗുവാഹത്തിയില്‍ നിന്ന് പിടികൂടി. യു എന്‍ ഹൈക്കമ്മീഷണര്‍ അഭയാര്‍ഥികള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ മാതൃകയില്‍ നിര്‍മിച്ച മൂന്ന് വ്യാജ രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ കൂടെ ഒരു ജമ്മു സ്വദേശിയും ഉണ്ടായിരുന്നതായും ആര്‍ പി എഫ് വെളിപ്പെടുത്തി.