Connect with us

Ongoing News

ശ്രീജേഷിനും രക്ഷിക്കാനായില്ല; ഹോക്കിയില്‍ ഇന്ത്യക്ക് കനത്ത തോല്‍വി

Published

|

Last Updated

ടോക്യോ | ഒളിമ്പിക്സ് ഹോക്കിയില്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യക്ക് കനത്ത തോല്‍വി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ വന്‍ മതിലുപോലെ ഗോള്‍ വലകാത്ത മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിന് പോലും തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ സാധിച്ചില്ല. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍റില്‍ ഒരു ഗോളിന് മുന്നിലായിരുന്നു ആസ്‌ത്രേലിയ. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ 4-0 എന്ന വലിയ ലീഡ് ആസ്‌ത്രേലിയ കരസ്ഥമാക്കി.

മൂന്നാം ക്വാര്‍ട്ടറില്‍ ദില്‍പ്രീത് സിംഗാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ടും അവസാന പാദത്തില്‍ ഒന്നും ഗോള്‍ നേടിയാണ് ആസ്‌ത്രേലിയ കളിയവസാനിപ്പിച്ചത്. ആദ്യ മത്സരത്തില്‍ രണ്ടു ടീമുകളും വിജയം നേടിയിരുന്നു. ഇന്ത്യ 3-2 ന് ന്യൂസിലന്‍ഡിനെയും ആസ്‌ത്രേലിയ 5-3 ന് ജപ്പാനെയുമാണ് തോല്പിച്ചത്.

Latest