Connect with us

National

600 കോടി തട്ടിയെടുത്ത് ഹെലിക്കോപ്റ്റര്‍ ബ്രദേഴ്‌സ് മുങ്ങി; ഇരുവരേയും പുറത്താക്കിയതായി ബിജെപി

Published

|

Last Updated

ചെന്നൈ | പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി 600 കോടി രൂപ പിരിച്ചെടുത്ത് ബിജെപി നേതാക്കളായ സഹോദരങ്ങള്‍ മുങ്ങി. ഹെലിക്കോപ്റ്റര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന തമിഴ്നാട് തിരുവാരൂര്‍ സ്വദേശികളായ മരിയൂര്‍ രാമദോസ് ഗണേഷ്, മരിയൂര്‍ രാമദോസ് സ്വാമിനാഥന്‍ എന്നിവരും മറ്റു രണ്ടുപേരുമാണ് മുങ്ങിയത്.

2019ല്‍ രജിസ്റ്റര്‍ ചെയ്ത അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് പ്രതികള്‍ തട്ടിപ്പ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.
ഗണേഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലിക്കോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലിക്കോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

അതേസമയം, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. ഹെലിക്കോപ്റ്റര്‍ സഹോദരന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.

---- facebook comment plugin here -----

Latest