Connect with us

International

അരുണാചല്‍ അതിര്‍ത്തിയില്‍ ഷി ജിന്‍ പിങിന്റെ രഹസ്യ സന്ദര്‍ശനം

Published

|

Last Updated

ബീജിങ്‌ | ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ടിബറ്റിലെ അരുണാചല്‍ അതിര്‍ത്തിയിലെ നഗരത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യാ ചൈനാ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ നടത്തിയ സന്ദര്‍ശനത്തിന് പ്രധാന്യമേറെയാണ്.
നയിഗ്ചി വിമാനത്താവളത്തിലിറങ്ങിയ ഷി ജിന്‍ പിങ്‌നെ തദ്ദേശവാസികള്‍ എതിരേറ്റതായും റിപ്പോര്‍ട്ടുകളുണ്്. ഇന്ത്യാ ചൈനാ അതിര്‍ത്തി സന്ദര്‍ശിക്കുന്ന ആദ്യ ചൈനീസ് പ്രസിഡന്റാണ് ജിന്‍ പിങ്. ബുധനാഴ്ച നടത്തിയ സന്ദര്‍ശനത്തിന്റെ വിവരം ഇതുവരെ മറച്ചുവെച്ച ചൈനീസ് ഔദ്യോഗിക മാധ്യമം ഇന്നാണ് വിവരം പുറത്തുവിട്ടത്.

ബ്രഹ്മപുത്ര നദിയിലെ പരിസ്ഥിതി വൈവിധ്യത്തെക്കുറിച്ച് പഠിക്കാനായി നയാങ് പാലം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ബ്രഹ്മപുത്ര നദിക്ക് കുറുകെ അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈന നേരത്തെ പദ്ധതിയിട്ടിരുന്നു. ഇന്ത്യയും ബംഗ്ലാദേശും ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അരുണാചല്‍ തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുണ്ട്.

Latest