National
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ട 'ദി വയര്‍' ഓഫീസില്‍ പോലീസ് പരിശോധന
 
		
      																					
              
              
            ന്യൂഡല്‍ഹി | രാജ്യത്തെ നടുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തു വിട്ട ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ദി വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന. ഡല്‍ഹിയിലെ ഓഫീസിലാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്.
ഓഫീസിലെത്തിയ അന്വേഷണ സംഘം വിനോദ് ദുവ, സ്വര ഭാസ്‌കര്‍, അഫ്‌റ തുടങ്ങിയവരെ അന്വേഷിക്കുകയാണ് ചെയ്‌തെതന്ന് ദി വയര്‍ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന്റേത് വിചിത്രമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സാധാരണ പരിശോധന മാത്രമാണ് നടക്കുന്നത് എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഉച്ചയോടെയാണ് പോലീസ് സംഘം വയര്‍ ഓഫീസില്‍ എത്തിയത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          



