Connect with us

National

പെഗാസസ്; ആഭ്യന്തര മന്ത്രി രാജിവക്കണം, പ്രധാന മന്ത്രിക്കെതിരെ അന്വേഷണം വേണം: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തിനും ഇവിടുത്തെ സ്ഥാപനങ്ങള്‍ക്കുമെതിരെ പെഗാസസ് സ്‌പൈവേര്‍ ഉപയോഗിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. “അവരത് രാഷ്ട്രീയമായി ഉപയോഗിച്ചു. കര്‍ണാടകയില്‍ പ്രയോഗിച്ചു. സുപ്രീം കോടതിക്കും രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രയോഗിച്ചു. ചതി എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാകില്ല.” പാര്‍ലിമെന്റിന് പുറത്ത് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

എന്റെ ഫോണും ചോര്‍ത്തപ്പെട്ടു. ഇത് രാഹുല്‍ ഗാന്ധിയുടെ സ്വകാര്യതയുടെ പ്രശ്‌നമല്ല. ഞാന്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാവാണ്. അതുകൊണ്ടു തന്നെ ജനശബ്ദത്തിനെതിരായ ആക്രമണമാണ് നടന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രാജിവെച്ചൊഴിയുകയും പ്രധാന മന്ത്രിക്കെതിരെ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിക്കുകയും വേണം.

തന്റെ ഫോണ്‍ ചോര്‍ത്തിയതായി രാഹുല്‍ കരുതുന്നുവെങ്കില്‍ ഫോണ്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ അദ്ദേഹം തയാറാകണമെന്ന് ബി ജെ പി വക്താവ് രാജ്യവര്‍ധന്‍ റാത്തോഡ് പ്രതികരിച്ചു. എങ്കില്‍ മാത്രമേ ഐ പി സി പ്രകാരം നടപടിയെടുക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest