Connect with us

Covid19

'കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മയ്യിത്ത് ഖബറടക്കി കഴിഞ്ഞപ്പോൾ പുലർച്ചെ മൂന്ന് മണി'; പെരുന്നാൾ രാത്രിയിലെ സാന്ത്വന മധുരം

Published

|

Last Updated


പെരുന്നാൾ രാത്രിയിൽ കണ്ണിമ ചിമ്മാതെ സാന്ത്വന പ്രവർത്തനം നടത്തിയതിന്റെ മധുരം പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ എസ് വൈ എസ് പ്രവർത്തകൻ അയ്യൂബ് താനാളൂർ. എസ് വൈ എസ് മലപ്പുറം വെസ്റ്റ് കമ്മിറ്റി ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചു. പോസ്റ്റ് പൂർണ രൂപത്തിൽ:

സമയം 11 .05 PM. പെരുന്നാളിൻറെ കൊച്ചു കൊച്ചു തിരക്കുകളും ഉള്ഹിയ്യത്ത് കർമ്മവും രാത്രി ഭക്ഷണവും കഴിഞ്ഞ് സുഖകരമായ കിടപ്പിലാണ്. കൂട്ടിനുള്ള ജീവിതത്തിലെ നല്ല പാതിയോട് കിന്നരിക്കുന്നതിനിടയിലാണ് കാളിംഗ് ബെല്ലടിക്കുന്നത്. ഈ അസമയത്ത് സ്വർഗ്ഗത്തിലെ കട്ടുറുമ്പാരെന്ന ചിന്തയിൽ അൽപം നീരസത്തോടെ പുറത്തിറങ്ങിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് സുഹൃത്തുക്കളെയാണ് കാണുന്നത്.

കോവിഡ് മരണം.. ഇപ്പോൾ തന്നെ ഖബറsക്കത്തിനായി പുറപ്പെട്ടണം ചെറുമുക്കിലേക്ക്. ഇതാണാവശ്യം.. 11 .10 ന് വാട്സ്ആപ് ഗ്രൂപ്പിൽ വോയ്സിട്ടു. സജീവ അംഗങ്ങളിൽ പലരും ഉളുഹിയ്യത്തിൻറെ തിരക്കുകൾ കഴിഞ്ഞ് നല്ല ഉറക്കത്തിലാണ്. ചിലരൊക്കെ അമ്മായിയുമ്മ സൽക്കാരത്തിൻറെ ക്ഷീണത്തിൽ ഭാര്യവീട്ടിൽ സുഖനിദ്രയിലും..

സോൺ പ്രസിഡന്റ് അബ്ദുറഹിമാൻ സഖാഫിയുടേയും അജ്മീറിൽ സിയാറത്തിലുള്ള ഗ്രൂപ്പംഗം ശമീം ഫാളിലിയുടേയും അവസരോചിതമായ ഇടപെടലു കൂടിയായപ്പോൾ 11. 50 PM ന് 44ാ മത്തെ മയ്യിത്ത് പരിപാലനത്തിനുള്ള ടീം പുറപ്പെട്ടു.

ഞങ്ങളെത്തി പിന്നെയും അൽപം കഴിഞ്ഞാണ് മയ്യിത്ത് എത്തുന്നത്. എല്ലാ കർമങ്ങളും ഭംഗിയായി നിർവ്വഹിച്ച് വീട്ടിൽ തിരികെയെത്തുമ്പോൾ സമയം 3.15 am.

കുളി കഴിഞ്ഞപ്പോൾ 4 മണി. ഇനിയേതായാലും സുബ്ഹി കഴിഞ് ഒന്നുറങ്ങാം. 7 Aam ന് പുറത്ത് പോകേണ്ടതുമുണ്ട്.

ഈ അസമയത്തും സന്നദ്ധരായി ഇറങ്ങുന്ന സഹപ്രവർത്തകർ
സഹകരണങ്ങളുമായി കൂട്ടിനെത്തുന്ന സംഘടനാ ലീഡേഴ്സ്…

ടീം അംഗങ്ങൾ: ഖാലിദ് ഗുരുക്കൾ മണ്ണാരക്കൽ,,സാലിം സഖാഫി ചുരങ്ങര,,ഇസ്മായിൽ കുറിവട്ടിശ്ശേരി, ഉബൈദുല്ല അട്ടത്തോട്.

NB: നൂറുക്കണക്കിന് എസ് വൈ എസ് പ്രവര്ത്തകര്ക്ക് പറയാനുള്ളതില് നിന്നും ഒന്നു മാത്രം..

അയ്യൂബ് താനാളൂർ

Latest