Connect with us

Kerala

കുണ്ടറ പീഡനം: ജി പത്മാകരനെ എന്‍ സി പി സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കൊല്ലം | കുണ്ടറയില്‍ യുവതി നല്‍കിയ പീഡന പരാതിയില്‍ ആരോപണ വിധേയനായ എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസ് ഒതുക്കുന്നതിന് അദ്ദേഹത്തിനായി ഇടപെട്ടെന്ന് ആരോപണമുള്ള പ്രാദേശിക നേതാവ് എസ് രാജീവിനേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തന്റെ കൈക്ക് കയറിപ്പിടിച്ച് പത്മാകരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ബി ജെ പി പ്രവര്‍ത്തകയായ കുണ്ടറ സ്വദേശിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനോട് മന്ത്രി എ കെ ശശീന്ദ്രന്‍ ഫോണില്‍ ബന്ധപ്പെടുകയും ഇതിന്റെ റെക്കോര്‍ഡ് പുറത്താകുകയും ചെയ്തിരുന്നു. മന്ത്രി ഇടപെട്ടതിലുള്ള വിവാദം നിറഞ്ഞ് നില്‍ക്കെയാണ് ആരോപണ വിധേയര്‍ക്കെതിരെ എന്‍ സി പി പാര്‍ട്ടിതല നടപടി എടുത്തിരിക്കുന്നത്.

എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതില്‍ പാര്‍ട്ടി അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയില്‍ മാത്രമാണ് മന്ത്രി ആരോപണം ഉന്നയിച്ച യുവതിയുടെ പിതാവിനെ വിളിച്ചതെന്നാണ് അന്വേഷണ സമിതി കണ്ടെത്തല്‍.

 

---- facebook comment plugin here -----

Latest