Kerala
കൊവിഡ് മരണ നിരക്ക് മറച്ചുവച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കാവുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയൊന്നുമില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കവേ മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് മൂന്നില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ കേരളത്തില്‍ പകുതിയില്‍ താഴെ പേരാണ് രോഗബാധിതരായത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല.
---- facebook comment plugin here -----