Connect with us

National

കര്‍ഷക സമരത്തിന് പിന്തുണയുമായി ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിപക്ഷ ധര്‍ണ

Published

|

Last Updated

ന്യൂഡല്‍ഹി | സമരത്തിലുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും പാര്‍ലിമെന്റ് പരിസരത്ത് പ്രതിപക്ഷ എം പി മാരുടെ ധര്‍ണ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു ധര്‍ണ. പ്രധാന മന്ത്രിക്കെതിരെയും സമരത്തിലുള്ള കര്‍ഷകര്‍ക്ക് അനുകൂലമായും എം പി മാര്‍ മുദ്രാവാക്യം മുഴക്കി.

കര്‍ഷകരുടെ പാര്‍ലിമെന്റ് മാര്‍ച്ചിന് മുന്നോടിയായിട്ടായിരുന്നു എം പിമാരുടെ ധര്‍ണ.

Latest