Connect with us

National

24 മണിക്കൂറിനിടെ രാജ്യത്ത് 41,383 കൊവിഡ് കേസുകള്‍ കൂടി; 507 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി 41,383 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് 507 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 38,652 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.

ഇന്ത്യയില്‍ ഇതു വരെ 3.13 കോടി(3,12,57,720) കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 3.04 കോടി(3,04,29,339) പേര്‍ രോഗമുക്തി നേടി. നിലവില്‍ 4.09 ലക്ഷം കൊവിഡ് രോഗികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം 4.19ലക്ഷം(4,18,987) പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു

---- facebook comment plugin here -----

Latest