Connect with us

Aksharam Education

ഇറാസ്മസ് പ്ലസ് പദ്ധതിയിൽ മാറ്റങ്ങളുമായി ബ്രിട്ടൻ

ഈ മാസം എട്ട് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ പ്രകാരം, ഇറാസ്മസ് പദ്ധതിയിലൂടെ ബ്രിട്ടനിലെത്തുന്നവർക്ക് ഇനി സാധാരണ വിസിറ്ററായി രാജ്യത്ത് പ്രവേശിക്കാനും പഠനത്തിലും പരിശീലനത്തിലും പങ്കാളികളാകാനും സാധിക്കും.

Published

|

Last Updated

യൂറോപ്യൻ യൂനിയന്റെ പ്രശസ്തമായ ഇറാസ്മസ് പ്ലസ് പദ്ധതിയിലെ ഇമിഗ്രേഷൻ നിബന്ധനകളിൽ നിർണായക ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടൻ. ഈ മാസം എട്ട് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ പ്രകാരം, ഇറാസ്മസ് പദ്ധതിയിലൂടെ ബ്രിട്ടനിലെത്തുന്നവർക്ക് ഇനി സാധാരണ വിസിറ്ററായി രാജ്യത്ത് പ്രവേശിക്കാനും പഠനത്തിലും പരിശീലനത്തിലും പങ്കാളികളാകാനും സാധിക്കും.

ഹ്രസ്വകാല കോഴ്‌സുകൾക്കും പ്രൊഫഷനൽ പരിശീലനങ്ങൾക്കുമായി ബ്രിട്ടനിലെത്തുന്ന വിദേശ പൗരന്മാർക്ക് ഇനി മുതൽ പ്രത്യേക സ്‌പോൺസർഷിപ്പിന്റെ ആവശ്യമില്ല. ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും കടുപ്പമേറിയ സ്‌പോൺസർഷിപ്പ് നിബന്ധനകളില്ലാതെ തന്നെ വിദേശ പഠിതാക്കളെയും ഗവേഷകരെയും സ്വീകരിക്കാൻ ഈ നയം വഴിതുറക്കും. തൊഴിൽ അന്തരീക്ഷം നേരിട്ട് കണ്ട് മനസ്സിലാക്കുന്ന ജോബ് ഷാഡോയിംഗ് ഇതിലൂടെ അനുവദിക്കുമെങ്കിലും ഇത് സ്ഥിരജോലിക്ക് പകരമായി ഉപയോഗിക്കാൻ അനുവാദമില്ല. കൂടാതെ, പതിനെട്ടോ അതിൽ താഴെയോ പ്രായമുള്ളവർക്ക് 30 ദിവസം വരെയുള്ള ട്രെയിനിഷിപ്പുകളിൽ പങ്കെടുക്കാം. ഇതിനായി രക്ഷിതാക്കളുടെയും പഠിക്കുന്ന സ്ഥാപനത്തിന്റെയും അനുമതി പത്രം നിർബന്ധമാണ്.

ഇന്ത്യൻ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ ആനുകൂല്യങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള ഇറാസ്മസ് പങ്കാളികൾക്കും ലഭ്യമാണെങ്കിലും യാത്രാനുമതി ലഭിക്കുന്നത് അതത് രാജ്യക്കാരുടെ നിലവിലെ വിസാ നിയമങ്ങളെ ആശ്രയിച്ചായിരിക്കും. ഇന്ത്യക്കാർ ബ്രിട്ടനിലേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടി വിസ നിർബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളതിനാൽ, പുതിയ ഇളവുകൾ ബാധകമാണെങ്കിലും സാധാരണ വിസിറ്റർ വിസാ നടപടികൾ പൂർത്തിയാക്കേണ്ടിവരും. അതേസമയം, വിസ ഒഴിവാക്കിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ മാത്രം മതിയാകും. വിസ എടുക്കുന്ന നടപടിക്രമങ്ങളിൽ മാത്രമാണ് ഈ വ്യത്യാസമുള്ളത് എന്നതിനാൽ, ബ്രിട്ടനിൽ അനുവദിച്ചിട്ടുള്ള പഠന- പരിശീലന ആനുകൂല്യങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം.

Content Highlights:
Britain announced key immigration relaxations for participants in the EU Erasmus Plus program effective October 8. Visitors can now attend short courses and professional training without special sponsorship. Indian students must still secure a standard visitor visa to access these benefits.

Latest