Connect with us

International

ഡെന്‍മാര്‍ക്കില്‍ വന്‍ ഡാറ്റാ ചോര്‍ച്ച; 88 ലക്ഷം പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി മന്ത്രാലയം

പേരുകള്‍, വിലാസങ്ങള്‍, സി പി ആര്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്ന് ഡിജിറ്റല്‍ കാര്യ മന്ത്രാലയം

Published

|

Last Updated

കോപ്പന്‍ഹേഗന്‍ | ഡെന്‍മാര്‍ക്കിലെ സാമൂഹിക സുരക്ഷാ നമ്പറുകള്‍ കൈകാര്യം ചെയ്യുന്ന ദേശീയ രജിസ്ട്രി നടത്തിയ പരിശോധനയില്‍ 88 ലക്ഷം പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി കണ്ടെത്തി. പേരുകള്‍, വിലാസങ്ങള്‍, സി പി ആര്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്ന് ഡിജിറ്റല്‍ കാര്യ മന്ത്രാലയം അറിയിച്ചു.

അതീവ ഗൗരവകരമായ സംഭവമാണ് ഇതെന്നും ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഡിജിറ്റല്‍ മന്ത്രി ക്രിസ്റ്റീന എഗെലണ്ട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഹാക്കര്‍മാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ക്രിസ്റ്റീന വ്യക്തമാക്കി.

ഡെന്‍മാര്‍ക്കിലെ ജനസംഖ്യ ഏകദേശം 60 ലക്ഷമാണങ്കിലും മരിച്ചവരും രാജ്യം വിട്ടുപോയവരടക്കം ഒരു കോടി ആളുകളുടെ വിവരങ്ങള്‍ ദേശീയ രജിസ്ട്രിയിലുണ്ട്. ദേശീയ രജിസ്ട്രിയിലേക്ക് പ്രവേശനാനുമതിയുള്ള ഒരു ഡാനിഷ് കമ്പനി ഹാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ രജിസ്ട്രിയിലേക്ക് കയറിയതെന്നാണ് വിവരം.

Content Highlights:
A massive data breach in Denmark exposed personal information, addresses, and CPR numbers of 88 lakh citizens from the national registry. Digital Minister Christina Egelund confirmed an active investigation into the incident, which occurred through a hacked external firm with registry access.
---- facebook comment plugin here -----

Latest