National
മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ
കൈകാലുകൾ കയർ ഉപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം
ഇംഫാൽ | മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ ഫാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 71-കാരനായ കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഖുന്‍ഖോ കുക്കി ഗ്രാമവാസിയായ ഹെംജാങ് ഹോക്കിപ്പാണ് ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 3 ന് അദ്ദേഹത്തെ ഫാമില്‍ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഹെംജാങിനായി വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വയോധികന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രസേന സ്‌നിഫര്‍ നായകളെ ഉപയോഗിച്ച് വനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതശരീരം കണ്ടെത്തിയത്.
കയറുകൊണ്ട് കൈകാലുകള്‍ കൊട്ടിയ നിലയിലായിരുന്നു മൃതദേഹം.
കുറ്റവാളികളെ പിടികൂടുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുക്കി വിഭാഗക്കാര്‍
Content Highlights: A 71-year-old farmer named Hemjang Hokip was found dead after being abducted from his farm in Manipur’s Kangpokpi district. Central security forces located his tied body in a nearby forest using sniffer dogs. The Kuki community has refused to claim the body until the culprits are arrested.





