Connect with us

National

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത അഫ്ഗാന്‍ സ്വദേശി അറസ്റ്റില്‍

Published

|

Last Updated

കൊല്‍ക്കത്ത  | കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ വന്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. അസം സ്വദേശിയുടെ ഐ ഡി കാര്‍ഡ് ഉപയോഗിച്ച് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്ത അഫ്ഗാന്‍ സ്വദേശിയെ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിക്ക് കീഴില്‍ പേരില്‍ ആള്‍മാറാട്ടം നടത്തി കരാര്‍ ജോലി ചെയ്തുവന്നിരുന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. കരാര്‍ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് ആള്‍മാറാട്ടം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്നു വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest