Connect with us

Kerala

മരംമുറി വിവാദം: റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ സ്ഥലം മാറ്റി

Published

|

Last Updated

തിരുവനന്തപുരം | മുട്ടില്‍ മരംമുറി സംഭവത്തിലെ നിര്‍ണായക വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ സ്ഥലം മാറ്റി. സെക്രട്ടറിയേറ്റിന് പുറത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഹയര്‍ സെക്കന്‍ഡറി വകുപ്പിലേക്കാണ് മാറ്റം. റവന്യൂ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു.

നേരത്തേ ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി ജയതിലക് മരവിപ്പിച്ചിരുന്നു. മാത്രമല്ല, ഇവര്‍ക്ക് രണ്ട് മാസത്തെ നിര്‍ബന്ധിത അവധിയും നല്‍കി. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമെന്ന് ആരോപണമുയരുന്നു.

Latest