Connect with us

International

ബാഗ്ദാദിലെ മാര്‍ക്കറ്റില്‍ വന്‍ ചാവേര്‍ സ്‌ഫോടനം: 35 മരണം

Published

|

Last Updated

ബാഗ്ദാദ് | ഇറാഖ് തലസ്ഥാനായ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വന്‍ ചാവേറാക്രമണം. 35 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരുക്ക്. പലരുടേയും പരുക്ക് ഗുരുതരമാണ്. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ക്കായി വന്‍ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.

അടുത്തകാലത്ത് ഇറാഖില്‍ നടക്കുന്ന വലിയ ചാവേറാക്രമണങ്ങളിലൊന്നാണിത്. മരിച്ചവരില്‍ നിരവദി സ്ത്രീകളും കതുട്ടികളും ഉള്‍പ്പെടും. ഭൂരിഭാഗത്തിന്റേയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

---- facebook comment plugin here -----

Latest