Connect with us

National

അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് പ്രസിദ്ധീകരിച്ചു; ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

Published

|

Last Updated

മുംബൈ | ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് ഇദ്ദേഹത്തെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് മുംബൈ പോലീസ് കമ്മിഷണര്‍ ഹേമന്ദ് നഗ്രലെ സ്ഥിരീകരിച്ചു. കേസില്‍ രാജ് കുന്ദ്ര ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതായും കമ്മീഷണര്‍ അറിയിച്ചു.

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു.

അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര ആരോപിച്ചു. 2004 ല്‍ സക്സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യന്‍ ധനികരുടെ പട്ടികയില്‍ 198 -ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര

---- facebook comment plugin here -----

Latest