Saudi Arabia
ത്യാഗസ്മരണകള്‍ പുതുക്കി അറഫാ സംഗമത്തിന് ഉജ്ജ്വേല പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയിലേക്ക്


മസ്ജിദുന്നമിറയില്‍ നടന്ന അറഫാ ഖുത്ബക്ക് മക്കയിലെ മസ്ജിദുല്‍ ഹറമിലെ ഇമാമും ഖതീബുമായ ഡോ .ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കുന്നു
അറഫ | ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)മിന്റെ വിളിക്കുത്തരം നല്‍കി പ്രവാചകരുടെ ത്യാഗസ്മരണകള്‍ പുതുക്കി ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് ഉജ്ജ്വേല പരിസമാപ്തി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷവും സഊദിയില്‍ കഴിയുന്നവര്‍ക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയതോടെ ചരിത്രത്തിലേക്ക് വിരുന്നുകാരില്ലാത്ത ഹജ്ജെന്ന വിശേഷണം കൂടി എഴുതി ചേര്‍ത്താണ് അറഫാ സംഗമത്തിന് പരിസമാപ്തിയായത്
ഒരു രാത്രി മുഴുവന്‍ ഇബാദത്തില്‍ കഴിഞ ഹാജിമാര്‍ വിവിധ ദേശ-ഭാഷ-വര്‍ഗ്ഗക്കാര്‍ ശുഭ്ര വസ്ത്രമണിഞ്ഞ് ഒരേ ഭാഷയില്‍ ഒരേ സ്വരത്തില്‍ “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രമുരുവിട്ട് സുബഹി നമസ്‌കാരത്തോടെ മുത്വവിഫുമാര്‍ക്ക് കീഴില്‍ പ്രത്യേകം സജ്ജീകരിച്ച, 20 പേര്‍ അടങ്ങുന്ന തീര്‍ഥാടക സംഘത്തിന് ഒരു ബസ്സ് എന്ന തോതില്‍ 3000 ബസ്സുകളിലായാണ് ഹാജിമാര്‍ മിനായില്‍ നിന്ന് അറഫയിലെത്തിയത്
ഒരു പകല്‍ മുഴുവന്‍ പാപമോചന പ്രാര്‍ത്ഥനകളില്‍ കഴിഞ്ഞ ഹാജിമാര്‍ ളുഹര്‍ -അസര്‍ നിസ്‌കാരങ്ങള്‍ ഒരുമിച്ച് അറഫയില്‍ വെച്ച് നിസ്‌കരിച്ചു, 18 നും65നും ഇടയില്‍ പ്രായമുള്ള സ്വദേശികളും വിവിധരാജ്യങ്ങളിലുള്ള സഊദിയില്‍ കഴിയുന്ന നൂറ്റി അമ്പത് രാജ്യങ്ങളില്‍നിന്നുള്ള വിദേശികളടക്കം അറുപതിനായിരം പേര്‍ക്കാണ് ഈ വര്ഷം ഹജ്ജിന് അവസരം ലഭിച്ചത്
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍ ഹിജ്‌റ പത്താം വര്ഷം ഹജ്ജ് വേളയില്‍ നടത്തിയ നടത്തിയ ഹജ്ജത്തുല്‍ വിദാഇനെ (വിടവാങ്ങല്‍ പ്രസംഗം) അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ നടന്ന ഖുത്ബയ്ക്കും നിസ്‌കാരത്തിനും മക്കയിലെ മസ്ജിദുല്‍ ഹറമിലെ ഇമാമും ഖതീബുമായ ഡോ :ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി , മനുഷ്യര്‍ പരസ്പരം നന്മയില്‍ വര്‍ത്തിക്കണമെന്നും , ജീവജാലങ്ങളോട് കരുണചെയ്യണമെന്നും , അല്ലാഹുവിനെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് റബ്ബിന്റെ കരുണ ലഭിക്കുമെന്നും,വിശ്വാസിയെ അല്ലാഹുതആല കൈവിടില്ലെന്നും ,ഇസ്ലാമിന്റെ പസ്തംഭങ്ങള്‍ കാത്ത് സൂക്ഷിച്ച് സാമ്പത്തിക രംഗത്ത് സൂക്ഷമത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു,ശൈഖ് ഇമാദ് ബഖ്രീയായിരുന്നു ളുഹര്‍ ബാങ്ക് വിളിച്ചത്
ചെയ്തുപോയ തെറ്റുകളില്‍ നിന്ന് പശ്ചാതപിച്ചും , ദിക്‌റുകളിലുമായി മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെ കഴിഞ്ഞ ഹാജിമാര്‍ നിറ കണ്ണുകളോടെയാണ്, അറഫയില്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നതിനായി നീങ്ങിയത്,അറഫാ പ്രഭാഷണത്തിന് ശേഷം ഹാജിമാര്‍ കാരുണ്യത്തിന്റെ പര്‍വതമായ ജബലുര്‍റഹ്മയില്‍ ചെന്ന് പ്രാര്‍ത്ഥന നിര്‍വ്വഹക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു
ആരോഗ്യ സുരക്ഷയുടെ ഭാഗമായി മുസ്ദലിഫയില്‍ രാപാര്‍ക്കുന്ന ഹാജിമാര്‍ക്ക് ഈ വര്‍ഷം ജംറകളില്‍ കല്ലേറു കര്‍മത്തിനായി പ്രത്യേകം അണുവിമുക്ത കല്ലുകളാണ് ഹജ്ജ് മന്ത്രാലയം നല്‍കുക. എല്ലാവര്‍ഷവും മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്ന സമയങ്ങളിലായിരുന്നു ഹാജിമാര്‍ മുസ്ദലിഫയില്‍ കല്ലുകള്‍ ശേഖരിച്ചിരുന്നത്.ദുല്‍ഹിജ്ജ പത്തിന് (ചൊവ്വാഴ്ച) പുലര്‍ച്ചയോടെ മുസ്ദലിഫ വിടുന്ന ഹാജിമാര്‍ ഹാജിമാര്‍ ജംറത്തുല്‍ അഖബയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി ടെന്റുകളിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്ന സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഈ വര്ഷം മൂന്ന് ജംറയുടെ മൂന്ന് പാലങ്ങളും തുറന്ന് കൊടുക്കും. ശേഷം ബലി കര്‍മം നടത്തുകയും, തലമുണ്ഡനം ചെയ്ത ശേഷം, ഇഹ്റാം വസ്ത്രം മാറിയ ശേഷം ,കഅബയില്‍ ചെന്ന് ത്വവാഫും സഇയ്യും പൂര്‍ത്തിയാക്കി മിനയില്‍ തിരിച്ചെത്തും
കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യസുരക്ഷാ മുന്‍കരുതലുകളോടെയാണ് ഈ വര്ഷത്തെ അറഫ സംഗമത്തിന് സാമൂഹ്യ അകലം പാലിച്ചായിരുന്നു അറഫയില്‍ ഒത്തുചേര്‍ന്നത് 55,000 പേര്‍ മിനായിലെ തമ്പുകളിലും 5000 പേര്‍ മിനായിലെ അബ്റാജ് കെട്ടിടത്തിലുമായാണ് മിനായിലെ താമസ സൗകര്യങ്ങള്‍ ഒ രുകിയിരിക്കുന്നത്