Connect with us

Kerala

വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

Published

|

Last Updated

പത്തനംതിട്ട | വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷന്റെ പരിധിയില്‍ പുതിയതായി നിര്‍മിക്കുന്ന രാജാംപാറ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ ശിലാസ്ഥാപന നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പ്രധാന വഴിയോരങ്ങളില്‍ വനശ്രീ, വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കുന്നതിലൂടെ അതത് മേഖലയിലെ വന സംരക്ഷണ സമിതികളെ ശാക്തീകരിക്കാനാകും. പ്രധാനപ്പെട്ട ചെക്ക് പോസ്റ്റുകളിലും അന്തര്‍സംസ്ഥാന അതിര്‍ത്തികളിലും വഴിയോരങ്ങളിലും വനശ്രീ, വനശ്രീ ഇക്കോഷോപ്പ് തുടങ്ങിയ ഇടങ്ങളിലും വനസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള നോളജ് സെന്റര്‍ മറ്റ് അനുബന്ധ സൗകര്യം ഉള്‍പ്പെടുത്തി സംയോജിത തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 124 ഫോറസ്റ്റ് സ്റ്റേഷനുകളാണുള്ളത്. പല ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കേണ്ടതായുണ്ട്. അടിസ്ഥാന സൗകര്യ വൈഷമ്യം നേരിടുന്ന 15 ഫോറസ്റ്റ് സ്റ്റേഷനുകളുടെ നവീകരണത്തിനായി നബാര്‍ഡ് 11.27 കോടി രൂപ ചിലവഴിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സംസ്ഥാനത്ത് 14 സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് പദ്ധതി നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest