Connect with us

National

ബംഗാളില്‍ ബി ജെ പിയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം: സുവേന്ദു അധികാരി

Published

|

Last Updated

നന്ദിഗ്രാം | പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ തോല്‍വിക്ക് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസമെന്ന് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പിന്നിട്ടതോടെ നേതാക്കള്‍ പലരും ഉദാസീനരായെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി 170 മുതല്‍ 180 സീറ്റുവരെ നേടിയേക്കുമെന്ന് പലരും കരുതി. പക്ഷെ അവരൊന്നും താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുവേന്ദു വ്യക്തമാക്കി.

നന്ദിഗ്രാമില്‍ നിന്നുള്ള എം എല്‍ എ ആണ് സുവേന്ദു അധികാരി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ അദ്ദേഹം മമതയെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. എന്നാല്‍, 200 ലേറെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച ബി ജെ പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലണെന്ന് തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് പ്രതികരിച്ചു. ബി ജെ പിക്ക് ബംഗാളിന്റെ പള്‍സ് അറിയില്ലെന്നും എന്നാലത് തൃണമൂലിന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ 213 സീറ്റും ബി ജെ പി 77 സീറ്റുമാണ് നേടിയത്.