Connect with us

Kerala

ഇന്ത്യയിലെ ഭരണകൂടം ഇതിനപ്പുറവും ചെയ്യും: ജയ്‌സണ്‍ സി കൂപ്പര്‍

Published

|

Last Updated

കൊച്ചി |  പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തന്റേത് അടക്കമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയതില്‍ ശക്തമായി പ്രതികരിച്ച് മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജയ്‌സണ്‍ സി കൂപ്പര്‍. ഇപ്പോഴത്തെ ഇന്ത്യന്‍ ഭരരണകൂടം ഇതും ഇതിനപ്പുറവും ചെയ്യുമെന്നും അവരില്‍ നിന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിക്കുന്നതായും ജയ്‌സണ്‍ സി കൂപ്പര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സുതാര്യമായും ജനാധിപത്യപരമായിട്ടുമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വേറെ രഹസ്യപ്രവര്‍ത്തനങ്ങളൊന്നുമില്ല. എല്ലാം പരസ്യമാണെന്നു അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന് അലോസരമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു എന്നുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. യു എ പി എ പോലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, അവരുടെ തെറ്റായ നയങ്ങള്‍ക്കെതിരായ സമരങ്ങളിലൊക്കെ നമ്മള്‍ പങ്കെടുക്കുന്നു എന്നുള്ളതുകൊണ്ടു കൂടിയാണ് അവരിത് ചെയ്യുന്നത് എന്ന് വേണം കരുതാന്‍. ഇന്ത്യയില്‍ ഇത് വ്യാപകമായി നടന്നിരിക്കുകയാണല്ലോ. സ്വന്തം സഹപ്രവര്‍ത്തകരുടെ ഫോണ്‍ പോലും ചോര്‍ത്തിയിട്ടുണ്ടെന്നും ജയ്‌സണ്‍ സി കൂപ്പര്‍ പറഞ്ഞു.

Latest