Connect with us

Business

ദമാമില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് പ്രവർത്തനം ആരംഭിച്ചു

Published

|

Last Updated

ദമാം | ലുലുവിന്റെ സഊദി അറേബ്യയിലെ  22ാമത്തെ ശാഖയായി ദമാമിലെ അല്‍ ജലാവിയ്യയില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് പ്രവർത്തനം ആരംഭിച്ചു. 43,000 ചതുരശ്രയടിയിലാണ് പുതിയ മാർക്കറ്റ് ഒരുക്കിയത്. ആഗോളാടിസ്ഥാനത്തിൽ  ലുലു ഗ്രൂപിന്റെ 211ാമത്തെ ശാഖയാണിത്. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒറ്റ കുടക്കീഴിലാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്.

അല്‍ ഖുറൈജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖുറൈജി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപര്‍മാര്‍ക്കറ്റ്‌സ് സഊദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യ  ലുലു ഹൈപര്‍മാര്‍ക്കറ്റ്  റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷം അവസാനത്തോടെ കിഴക്കന്‍ പ്രവിശ്യയില്‍ നാലിലധികം സ്റ്റോറുകള്‍ കൂടി പ്രവർത്തനം ആരംഭിക്കുമെന്നും ലുലു മാനേജ്‌മന്റ് അറിയിച്ചു.

---- facebook comment plugin here -----

Latest