Connect with us

Oddnews

അപൂര്‍വയിനം ഈജിപ്ഷ്യന്‍ കഴുകനെ കണ്ടെത്തി; ആഹ്ലാദത്തില്‍ പക്ഷി നിരീക്ഷകര്‍

Published

|

Last Updated

ഡൊണഗല്‍ | അയര്‍ലന്‍ഡിലുള്ള കൗണ്ടി ഡൊണഗലിലെ ഡന്‍ഫനാഗി ഗ്രാമത്തില്‍ ആകാശം ചുറ്റുന്ന അപൂര്‍വയിനം ഈജിപ്ഷ്യന്‍ കഴുകനെ കണ്ടെത്തിയിരിക്കുകയാണ് ഒരു പക്ഷി നിരീക്ഷകന്‍. ഡബ്ലിനുകാരനായ ഷെയിന്‍ ഫാരലാണ് ഡൊണഗലില്‍ ഇവയെ ആദ്യമായി കണ്ടത്. പക്ഷി നിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കും അതിയായ സന്തോഷം നല്‍കുന്നതായിരുന്നു ആ കാഴ്ച. 2007 -ല്‍ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍പ്പെടുത്തിയ കഴുകനെയാണ് ഷെയിന്‍ ഫാരലിന്റെ കണ്ണുകളില്‍ പതിഞ്ഞത്.

ലോകത്ത് ഈ വിഭാഗം കഴുകന്‍മാര്‍ കുറഞ്ഞ് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ദൂരദേശങ്ങളിലേക്ക് ദേശാടനം നടത്താനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ബംഗ്ലാദേശ് മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്ക വരെ ഇവ യാത്ര ചെയ്യാറുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തെക്കന്‍ സ്പെയിന്‍, വടക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളിലും ഇവയെ കണ്ടുവരുന്നതായി പക്ഷി നിരീക്ഷകര്‍ പറഞ്ഞു. കഴുകനെ ഒരുനോക്കു കാണാന്‍ ആയിരക്കണക്കിന് പക്ഷി നിരീക്ഷകരാണ് ഗ്രാമത്തിലേക്കെത്തുന്നത്. അയര്‍ലന്‍ഡിലെ ഒരു ദ്വീപില്‍ ആദ്യമായിട്ടാണ് ഇത്തരം കഴുകനെ കണ്ടെത്തുന്നതെന്ന് ഷെയിന്‍ പറഞ്ഞു. 1825, 1868 കാലഘട്ടത്തില്‍ രണ്ടു തവണ യു കെയില്‍ ഇവ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

---- facebook comment plugin here -----

Latest