Connect with us

Covid19

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍; രാത്രി കര്‍ഫ്യൂ തുടരും

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ സിനിമാ തിയേറ്ററുകള്‍ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കുന്നത് അടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ സമയക്രമത്തോടെ രാത്രി കര്‍ഫ്യൂ തുടരും. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഓഡിറ്റോറിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് രാത്രി കര്‍ഫ്യൂ. നേരത്തേയിത് ഒമ്പത് മുതലായിരുന്നു. കൂടുതല്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ തുടരും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളും മറ്റ് സ്ഥാപനങ്ങളും ജൂലൈ 26 മുതല്‍ തുറക്കും.

ഒരു ഡോസെങ്കിലുമെടുത്ത വിദ്യാര്‍ഥികളെയും അധ്യാപകരെയും അനധ്യാപകരെയുമാണ് കോളജുകളില്‍ പ്രവേശിപ്പിക്കുക. വിദ്യാര്‍ഥികള്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. എല്ലാ ശേഷി നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ഇതില്‍ ദീര്‍ഘകാല സാങ്കേതിക കോഴ്‌സുകള്‍ നല്‍കുന്നവയും ഉള്‍പ്പെടും.

Latest